kadhajalakam.com
ഞാനും ആക്ടിവിസവും കുറെ കാക്കകളും
പഴുത്ത വേനലിൽ പൊള്ളിക്കിടക്കുന്ന ഹോംസ്റ്റേയുടെ മുൻപിലെ ടൈലുകളിലും കടന്ന് നോട്ടം തിളങ്ങുന്ന പച്ചപ്പുൽത്തകിടിയിലും, അരുകിൽ നിരനിരയായി നിൽക്കുന്ന ചുമന്ന പേരറിയമരവും ചുറ്റി കറങ്ങി. എങ്ങും ഇല്ല. മതിലിനു പുറത്തെ ചതുപ്പിലോ ടാർ റോഡിലോ നിന്നൊരു കാക്കയുടെ ശബ്ദം പോലും കേൾക്കുന്നില്ല. നഗരത്തി