kadhajalakam.com
കബർ
കബർ കുഴിക്കുന്ന ജോലി കബീറിന് പാരമ്പര്യമായി വന്നുചേർന്നതല്ല. കബീറിന്റെ ബാപ്പ അത്തറസാക്ക് എന്ന അപരാഭിധാനത്തിൽ അറിയപ്പെട്ടിരുന്ന അബ്ദുൽ റസാക്കിന് കബർ കുഴിക്കലായിരുന്നില്ല ജോലി. കബർ കുഴിക്കുന്നവൻ ആരാണോ അവൻ കബീർ എന്ന സമാസത്തെക്കുറിച്ചൊന്നും അറിഞ്ഞുകൊണ്ടല്ല അത്തറസാക്ക് സ്വന്തം മകന് അങ്ങനെയൊരു പേ