malludaily.in
വൈഎസ്ആറായി തിളങ്ങി മമ്മൂക്ക! യാത്ര മൂവി റിവ്യൂ
മലയാളികളുടെ അഭിമാനതാരമായ, ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ മമ്മൂട്ടിയുടെ 'പേരൻപ്' നിരൂപകപ്രശംസയോടെ, നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരവേ, അദ്ദേഹത്തിന്റെ മറ്റൊരു അന്യഭാഷാചിത്രം കൂടി ഒരാഴ്ചക്കിടയിൽ റിലീസ് ചെയ്തിരിക്കുകയാണ്, 'യാത്ര'! ദിനംപ്രതിയെന്നോണം ജീവിതം വെല്ലുവിളിയാവുന്ന ഒരു സാധാരണക്കാരനായ അച്ഛന്റെ കഥയാണ് 'പേരൻപ്' പറഞ്ഞതെങ്കിൽ, 'യാത്ര' പറയുന്നത് വെല്ലുവിളികളെ അതിജീവിക്കാൻ ആയിരങ്ങളെ