onlookersmedia.com
മരക്കാറിൽ ഒരുങ്ങുന്നത് ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ ആവുന്നു..!
താര ചക്രവർത്തി മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ; അറബിക്കടലിന്റെ സിംഹം. ഇപ്പോൾ ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലെ കൂറ്റൻ സെറ്റിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിൽ ഉണ്ടാവുക