onlookersmedia.com
ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ
മലയാളത്തിലെ യുവതാരങ്ങളിലെ ക്രൌഡ്പുള്ളര്‍ താനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം സോളോ ആദ്യ ദിനം തന്നെ നേടിയത് വമ്പന്‍ കലക്ഷനാണ്. 3.4 കോടിയാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും മാത്രം സോളോ സ്വന്തമാക്കിയത്. 225 തിയേറ്ററുകളില്‍ ആയിരുന്നു സോളോ റിലീസ് ചെയ്തത്.