movieseeks.com
കായംകുളം കൊച്ചുണ്ണി ആദ്യദിന കലക്​ഷൻ പുറത്ത് വിട്ട് നിർമാതാക്കളായ ഗോകുലം മൂവീസ്|
മലയാളസിനിമാ പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത് കായംകുളം കൊച്ചുണ്ണി. ചിത്രത്തിന്റെ ആദ്യദിനം ഗംഭീര കലക്‌ഷനുമായാണ് ചിത്രം മുന്നേറുന്നത്. 364 തിയറ്ററുകളിലായി 1700 പ്രദർശനങ്ങളാണ് ആദ്യദിവസം നടന്നത്. മലയാളസിനിമയിൽ ഇത് റെക്കോർഡ് ആയിരുന്നു. രാവിലെ ഏഴു മണി മുതൽ ആരാധകർക്കായി പ്രത്യേക ഫാൻസ് ഷോയും നടന്നു. വലിയ ജനത്തിരക്ക് മൂലം അർധരാത്രിയിലും ചിത്രത്തിന്റെ പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. 5 കോടി 3 ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം വാരിക്കൂട്ടിയത്. സിനിമയുടെ നിർമാതാക്കളായ ഗോകുലം മൂവീസ് ആണ് കലക്‌ഷൻ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.